ArticleLatest NewsNews Story

മഹാരോഗികളായ ജനപ്രധിനിധികളുടെ നാട്ടില്‍ നിന്നും ഒരു പ്രധാനമന്ത്രി ഇങ്ങനെ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ അന്നു മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിന് എതിരായ അപവാദ പ്രചരണങ്ങളുടെ ഘോഷയാത്ര. വസ്ത്രം, വിദേശയാത്ര തുടങ്ങി നിരവധി കാര്യങ്ങളെ വിമര്‍ശിച്ച എതിരാളികള്‍ ഇതുവരെയും അന്വേഷിക്കാത്ത ഒരു കാര്യമാണ് മോദിയുടെ ആരോഗ്യ സംരക്ഷണ ചിലവ്. ഖജനാവ് കട്ട് മുടിക്കുന്ന കള്ളന്മാരുടെ ശ്രദ്ധയ്ക്ക് പ്രധാന മന്ത്രി മോദിയുടെ ആരോഗ്യ സംരക്ഷണ ചിലവ് എത്രയാണെന്ന് അറിയാമോ? കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചികിത്സാ ചിലവ് കേട്ടാൽ അമ്പരക്കും . ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.

കൊച്ചി സ്വദേശി എസ് ധനരാജ് നല്‍കിയ അപേക്ഷയിലാണ് പ്രധാനമന്ത്രി വ്യക്തിഗത ഇനത്തില്‍ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ സയീദ് അക്രം റിസ്വിയുടെ വിശദീകരണം. ഇതില്‍ നിന്നും നമ്മള്‍ മലസിലാക്കേണ്ടത് എന്താണ്? കഴിഞ്ഞ ഒന്നര വര്ഷം കൊണ്ട് ഭരണ പ്രതിപക്ഷ രംഗത്തെ പ്രമുഖന്മാര്‍ ധൂര്‍ത്ത് അടിച്ച ലക്ഷങ്ങളുടെ കണക്കുകള്‍ കണ്ടു ഞെട്ടിയ മലയാളികളുടെ മുന്നിലാണ് ഇപ്പോള്‍ ഈ പുതിയ വിവരം എത്തിയിരിക്കുന്നത്. കണ്ണട മുതല്‍ സുഖ ചികിത്സയ്ക്കായി തോര്‍ത്ത് വാങ്ങിയത് വരെ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ” പാവങ്ങളുടെ” മന്ത്രിമാര്‍ ഇത് ഒന്നും അറിയില്ല.

അധികാരവും ഭരണ സ്ഥാനമാനങ്ങളും തങ്ങളുടെയും കുടുംബത്തിന്റെയും ഉന്നതിയ്ക്കായി മാത്രം ഉപയോഗിക്കേണ്ടത് ആണെന്നും അതിനായാണ് ജനങ്ങളുടെ നികുതി പണം ഉപയോഗിക്കേണ്ടതെന്നും ചിന്തിക്കുന്ന ഈ മന്ത്രിമാര്‍ കേരള സംസ്ഥാനത്തെ കട്ട് മുടിപ്പിക്കുകയാണ്. തോമസ്‌ ചാണ്ടിമാര്‍ കായല്‍ കയ്യേറ്റം നടത്തിയും മുണ്ട് മുറുക്കി ഉടുക്കാന്‍ ബട്ജറ്റ് അവതരിപ്പിക്കുന്ന ഐസക്കുമാര്‍ ജനങ്ങളുടെ നികുതി പണത്തില്‍ സുഖ ചികിത്സ നേടിയും നമ്മുടെ കഴിവ് കേട്.ഏതെങ്കിലും ഒരു മികച്ച പദ്ധതിയോ താളം തെറ്റാതെയുള്ള പെന്‍ഷന്‍, ശമ്പള വിതരണമോ നടത്താന്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലം എല്ലാം ശരിയാക്കാന്‍ എത്തിയ ഇടതു പക്ഷത്തിനു കഴിഞ്ഞോ? ഒന്നിനും പണമില്ല.. ഉള്ളതെല്ലാം ഭരണാധികാരികള്‍ തന്നെ കട്ട് മുടിച്ചു. ഇതില്‍ പരം എന്ത് നല്ലതാക്കാന്‍ അല്ലെ!

ശരാശരി 200 കോടിയിലധികം രൂപയാണ് ഓരോ വര്‍ഷവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 4,000 കിലോ ലിറ്റര്‍ ശുദ്ധജലം, മൂന്നു ഫോണ്‍ കണക്ഷന്‍, 50,000 യൂണിറ്റ് വൈദ്യുതി തുടങ്ങിയവ ഓരോ എംപിക്കും ഉപയോഗിക്കാം. കേന്ദ്ര സിവില്‍ സര്‍വീസിലെ ക്ലാസ് ഒന്ന് ഓഫിസറുടെ അതേ നിരക്കിലുള്ള ചികിത്സാ ചെലവുകളും ഇവര്‍ക്ക് ലഭിക്കും. എന്നിട്ടും ഒരു പ്രധാനമന്ത്രി സര്‍ക്കാര്‍ ചിലവുകള്‍ തന്റെ സ്വകാര്യ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചില്ല. അര ലക്ഷം രൂപ മുടക്കിയ സ്പീക്കറുടെ കണ്ണടയും ആരോഗ്യ മന്ത്രിയുടെ കണ്ണടയുമെല്ലാം നമ്മള്‍ കണ്ടതാണ്. സ്വന്തം കണ്ണ് ചികിത്സിക്കാന്‍ പൊതു മുതല്‍. എല്ലാം നല്ലതല്ലേ!

49,900 രൂപയാണ്​ കണ്ണട വാങ്ങാൻ റീ​ഇംബേഴ്​സ്​മ​​െൻറ്​ പ്രകാരം സ്​പീക്കർ സർക്കാറിൽനിന്ന്​ കൈപ്പറ്റിയത്​. കണ്ണടയുടെ ലെൻസിന്​ 45,000 രൂപയും ഫ്രെയിമിന്​ 4900 രൂപയും സ്​പീക്കർ ചെലവഴിച്ചതായി​ നിയമസഭ സെക്ര​േട്ടറിയറ്റിൽനിന്ന്​ ലഭിച്ച വിവരാവകാശ രേഖ വ്യക്​തമാക്കുന്നു. 2016 ഒക്​ടോബർ അഞ്ചു മുതൽ 2018 ജനുവരി 19 വരെ ചികിത്സ ചെലവ്​ ഇനത്തിൽ സ്​പീക്കർ 4,25,594 രൂപ കൈപ്പറ്റിയതായും ആർ.ടി.​െഎ കേരള ഫെഡറേഷൻ പ്രസിഡൻറ്​ അഡ്വ. ഡി.ബി ബിനുവിന്​ ലഭിച്ച വിവരാവകാശ രേഖയിലുണ്ട്​. എന്നാൽ, ഇതി​​​െൻറ ബില്ലുകൾ ഒാഫിസിൽ സൂക്ഷിക്കാറില്ലെന്നും പണം മാറി നൽകുന്നതിന്​ ട്രഷറിയിൽ ഹാജരാക്കുകയാണ്​ ചെയ്യുന്നതെന്നുമാണ്​ മറുപടിയിലുള്ളത്​. എൻ. ശക്​തൻ സ്​പീക്കറായിരുന്ന കാലയളവിൽ ചികിത്സ ചെലവിനത്തിൽ ആകെ കൈപ്പറ്റിയത്​ 3,94,907 രൂപയാണ്​. വക്കം പുരുഷോത്തമൻ സ്​പീക്കറായിരിക്കെ കണ്ണട ഫ്രെയിമിന്​ വൻ തുക ചെലവഴിച്ചത്​ വിവാദമായിരുന്നു. തുടർന്ന്​ ഫ്രെയിമിന്​ ചെലവാക്കാവുന്ന പരമാവധി തുക 5000 രൂപയായി നിശ്ചയിച്ചു. ഇതി​​​െൻറ അടിസ്​ഥാനത്തിലാണ്​ ശ്രീരാമകൃഷ്​ണൻ ഫ്രെയിം വില 4,900 രൂപ എന്ന്​ കാണിച്ചിരിക്കുന്നത്​. കണ്ണടയ്ക്കായി കെ.കെ. ശൈലജ കൈപ്പറ്റിയത്​ 28,000 രൂപയായിരുന്നു.

കേരള എംഎൽഎമാരുടെ ചികിത്സയുടെ കണക്ക് വിവരങ്ങൾ പരിശോധിക്കുമ്പോള്‍ പ്രതിപക്ഷ എം എൽ എ മാരും ഒട്ടും പിന്നിലല്ല. കൂടുതൽ തുക കൈപ്പറ്റിയത് കെ.മുരളിധരനാണ്. 20 മാസത്തിനിടയിൽ മുരളീധരൻ കൈപ്പറ്റിയത് ഇരുപത്തി ആറ് ലക്ഷത്തോളം രൂപയാണ്. പി.ടി തോമസ് കൈപ്പറ്റിയത് പത്തൊൻപത് ലക്ഷത്തോളം രൂപ. എം.കെ മുനീർ പത്ത് ലക്ഷം രൂപയോളവും കൈപ്പറ്റി. ഇതില്‍ നിന്നുമെല്ലാം നമ്മള്‍ എന്താണ് മനസിലാക്കേണ്ടത്?

സാധാരണക്കാരന്റെ നികുതി പണത്തിനു മേല്‍ സുഖം കണ്ടെത്തുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ഇനി എന്ന് നന്നാവും? അധികാരത്തില്‍ കയറിയ നാല്‍ മുതല്‍ വര്‍ഹ്ഗ്ഗ ശത്രുവായി കണ്ടു അപവാദങ്ങളും ന്യൂന പക്ഷ വിരുദ്ധ പ്രസ്താവനകളും പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ച നേതാക്കന്മാര്‍ക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പന്‍ പരാജയം ഓര്‍മ്മയുണ്ടല്ലോ.. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാജിക് ഇന്ത്യയില്‍ വിജയമാകുന്നതെന്ന് മനസിലാകുന്നില്ലെന്നു ചിന്തിക്കുന്നവരെ കണ്ണ് തുറന്നു നോക്കൂ.. ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധത്തില്‍ മോദി മോദിയായി നില്‍ക്കുന്നതിന്റെ യാഥാര്‍ത്ഥ്യം ഇതാണ്.. അധികാരം കട്ട് മുടിക്കാന്‍ ഉള്ളതല്ല, സേവിക്കാന്‍ വേണ്ടി. തന്റെ ദേശത്തെ ലോകത്ത് ഒന്നാമനാക്കാനുള്ള പരിശ്രമമാണ് ഓരോ സര്‍ക്കാരിന്റെയും ലക്‌ഷ്യം. എന്നാല്‍ അധികാരത്തിലൂടെ തങ്ങളുടെ കുടുംബത്തെയും അതിലെ അടുത്ത തലമുറയ്ക്കും സമ്പാദിക്കാന്‍ ഓടി നടക്കുന്ന രാഷ്ട്രീയ ഏമാന്മാരുടെ ഉളിപ്പില്ലായ്മയ്ക്ക് മുന്നില്‍ നട്ടെല്ലുള്ള നേതാക്കന്മാര്‍ക്കും നമുക്കുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button