Latest NewsKeralaNews

വായ്പ തേടി ഒാടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പറമ്പില്‍ മരങ്ങളുണ്ടോ?

വായ്പ തേടി ഓടിനടക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വായ്പ വാങ്ങുമ്പോള്‍ ജാമ്യം നല്‍കേണ്ട വസ്തു, ഗവ. ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അന്വേഷിച്ചുപോവുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാല്‍ സ്വന്തം വീടിന്റെ പറമ്പുകളില്‍ മരങ്ങളുണ്ടെങ്കില്‍ ഇനി ഒരു ജാമ്യ വസ്തുവിനേയും തേടി പോകേണ്ട ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളാണ് വീട്ടുവളപ്പിലെ മരം പണയ വസ്തുവാക്കി വായ്പ നല്‍കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. മരങ്ങള്‍ പണയ വസ്തുവാക്കി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി സാമ്പത്തിക സഹായം നല്‍കുകയാണ് ചെയ്യുന്നത്. മരങ്ങള്‍ മുറിച്ചു വിറ്റു പണം നേടുന്നത് ഒഴിവാക്കാനാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

Also Read : ജീവന്‍ പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍ : ആ കണ്ണിയില്‍ ഇന്ന് രണ്ടു പേര്‍ മാത്രം

മരം പണയ വസ്തുവാക്കി വായ്പ എടുക്കുന്നവരുടെ ആദ്യ വര്‍ഷത്തെ പലിശക്കു തുല്യമായ തുക തദ്ദേശ സ്ഥാപനം സബ്‌സിഡിയായി നല്‍കും. വായ്പാകാലാവധി കഴിയുന്നത് വരെ മരം മുറിക്കാന്‍ ഉടമക്ക് അവകാശമില്ല. കാലാവധി തീരുന്ന മുറയ്ക്ക് മുതല്‍ തിരികെ അടച്ചു തീര്‍ക്കണം. മരങ്ങളുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനത്തിലെ ജൈവവൈവിധ്യ രജിസ്റ്ററില്‍ ചേര്‍ക്കുകയും പിന്നീട് വെബ്-സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തുള്‍ക്കും നഗരസഭകള്‍ക്കുമാണ് പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശമുള്ളത്.

തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി, പൂവരശ്, പ്ലാവ് തുടങ്ങിയ കാതലുള്ള മരങ്ങളാണ് പണയ വസ്തുവായി കണക്കാക്കുക. മരങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 75 ശതമാനം വരെ നിലവിലുള്ള പലിശ നിരക്കില്‍ സഹകരണ സംഘങ്ങള്‍ വായ്പയായി നല്‍കും. 5 മുതല്‍ 10 വര്‍ഷം വരെയാണ് മരം ജാമ്യവസ്തുവായി പണം നല്‍കുക. മരം നില്‍ക്കുന്ന വസ്തുവിന്റെ പറ്റുചീട്ട് നല്‍കി സഹകരണ സംഘവുമായി ഉടമസ്ഥന്‍ കരാര്‍ ഉണ്ടാക്കണം. നിര്‍ദ്ദിഷ്ടവസ്തുവില്‍ പ്രവേശിച്ച് മരം പരിശോധിക്കാനും സംരക്ഷിക്കാനുമുള്ള അവകാശവും വായ്പ അവസാനിക്കുന്നതുവരെ സംഘത്തിനായിരിക്കും. മരത്തിനു നമ്പര്‍ നല്‍കി ചുറ്റളവും ഉയരവും ഇനവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി തിരിച്ചറിയാന്‍ കഴിയുന്ന വിധം മഹസര്‍ തയാറാക്കി ഗുണഭോക്താവ് ഒപ്പിട്ട കരാര്‍ ഉടമ്പടിയുടെ ഭാഗമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button