ഹൈദരാബാദ്: വൈഫൈ കണക്ഷന്‍ വിച്ഛേദിച്ചതിന് ഭാര്യയെ ഭർത്താവ് മർദിച്ച് അവശയാക്കി. ഗുരതമായി പരുക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
also read:അവളെ മറന്ന്, ഉള്ള സ്വത്തു കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കാൻ അശോകനോട് സോഷ്യൽ മീഡിയ
ബുധനാഴ്ച്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് രേഷ്മ സുല്‍ത്താന വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്. പ്രകോപിതനായ ഭര്‍ത്താവ് ഇവരെ തൊഴിക്കുകയും ഇടിക്കുകയുമായിരുന്നു. രേഷ്മ സുല്‍ത്താനയുടെ അമ്മയാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തിൽ പോലീസ് കേസെടുത്തു.
Post Your Comments