Latest NewsNewsInternational

കൂളിംഗ് ഗ്ലാസും കുപ്പായവുമിട്ടൊരു മീന്‍ വില്‍പ്പനക്കാരന്‍

വിയറ്റ്‌നാം: കൂളിംഗ്ലാസും നീളം കുപ്പായവുമിട്ടി അവന്റെ നില്‍പ്പ് കണ്ടാല്‍ ഒരും ഒന്നു നോക്കും. തിരക്കുള്ള മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കാന്‍ നില്‍ക്കുന്ന ഇവന്‍ ആള് കുറച്ച് കേമനാണ്. ഒരു പൂച്ചയാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ താരമായിരിക്കുന്നത്. ദിവസവും തലയിലൊരു തൊപ്പിയും കൂളിംഗ് ഗ്ലാസും ഉടുപ്പുമണിഞ്ഞ് കിടിലന്‍ ലുക്കിലാണ് പൂച്ച എത്തുന്നത്. ഉടമയ്‌ക്കൊപ്പം മീന്‍ കച്ചവടമാണ് പ്രധാന തൊഴില്‍.

 

മീന്‍ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ പോലും വില്‍പ്പനക്കാരനെ കണ്ടാല്‍ വാങ്ങിയിട്ടേ പോകൂ. ഇവനെ കാണാന്‍ കടയ്ക്ക് ചുറ്റും ആളുകളുടെ തിരക്കാണ്. ലീ ക്വോക് ഫോങാണ് ഈ മൂന്നു വയസ്സുകാരന്‍ പൂച്ചയുടെ ഉടമ. മീന്‍ കച്ചവടം നടത്തുന്നത് പൂച്ചയാണോ എന്നു ചിലപ്പോള്‍ ചിന്തിച്ചേക്കാം. ഒളികണ്ണിട്ട് പോലും ഇവന്‍ മീനിനെ നോക്കില്ല.

also read: പൂച്ചയെ കസ്റ്റഡിയിലെടുത്തു; ഉടമസ്ഥന് പിഴ ലഭിച്ചേക്കാം

മീന്‍ കച്ചവടത്തില്‍ തന്നെ സഹായിക്കുന്ന ഈ പൂച്ചയ്ക്ക് ഉടമ നല്‍കിയ പേരാകാട്ടെ ‘ഡോഗ്’. ദിവസവും നല്ല വേഷം ധരിച്ചേ ഇവന്‍ കടയില്ലെത്തുകയുള്ളൂ. സ്വന്തമായി മീന്‍ കച്ചവടമുള്ളതു കൊണ്ടാകണം ഇവന് പ്രിയം ഐസ്‌ക്രീമാണ്. ഉറക്കവും യാത്രയുമാണ് മറ്റു വിനോദങ്ങള്‍.

അവനൊപ്പം നിന്ന് ആരെങ്കിലും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാലോ ഉടനെ പോസ് ചെയ്യും. വസ്ത്രം ധരിക്കുന്നതും വളരെ ഇഷ്ടമാണ് അനങ്ങാതെ നിന്നുകൊടുക്കുമെന്നാണ് ലീ ക്വോക് പറയുന്നത്. വിയ്റ്റ്‌നാം ഫിഷ് മാര്‍ക്കറ്റില്‍ ഡോഗ് ഒരു സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button