തിരുവനന്തപുരം: ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പോലുള്ള പദ്ധതി അട്ടപ്പാടിയിലുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിലെ ജനകീയ ഭക്ഷണശാലയ്ക്ക് ലഭിക്കുന്ന സ്വീകരണം സന്തോഷകരമാണ്. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആയിരക്കണക്കിന് ആളുകളാണ് ഈ സംരംഭത്തിന് അഭിനന്ദനമറിയിച്ചത്. സാധാരണ എന്റെ ഫേസ് പോസ്റ്റിനുകീഴില്‍ വന്ന് സ്ഥിരമായി തെറിവിളിക്കുന്ന കൂട്ടര്‍ പോലും നിശബ്ദരായിരുന്നു. വിമര്‍ശനങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ, അവയില്‍ അപൂര്‍വം മാത്രമേ ശത്രുതാപരമായിട്ടുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Also Read : ഇനി ഭക്ഷണശാലകളില്‍ ചെന്ന് കാത്തിരിക്കേണ്ട; പുതിയ മാർഗവുമായി ഗൂഗിൾ
അട്ടപ്പാടിയില്‍ ഇപ്പോള്‍ത്തന്നെ ഈ പദ്ധതിയുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് കുറച്ചു നാളായി മുടങ്ങിയിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അവലോകനയോഗത്തില്‍ ഇതു വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഭക്ഷണം പാചകം ചെയ്ത് വണ്ടിയില്‍ ഓരോ ഊരുകളിലെത്തിക്കുക. ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments