KeralaLatest NewsNews

വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു : കൊല നടത്തിയ ബുദ്ധി രാക്ഷസനെ കുറിച്ച് വ്യക്തമായ വിവരം

കൊച്ചി: കുറച്ച് നാളായി തൃപ്പൂണിത്തുറ പൊലീസിനെ വട്ടം കറക്കിയ കേസ് ആയിരുന്നു കോണ്‍ക്രിറ്റ് ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം. അസ്ഥികളും തലയോട്ടിയും മാത്രമായിരുന്നു ഈ ശരീരത്തിന്റേതായി ബാക്കി ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ മൃതദേഹം ഒരു സ്ത്രീയുടെതാണെന്ന് മനസ്സിലാക്കാന്‍ ആയെങ്കിലും അതാരാണെന്ന് മനസ്സിലാക്കുക അത്ര നിസ്സാരമായിരുന്നില്ല. ഇത് പൊലീസിനെ ശരിക്കും കുഴച്ചെങ്കിലും ഏത് ബുദ്ധിമാനും അവശേഷിപ്പിക്കുന്ന ആ തെളിവിന്റെ പിന്നാലെ ആയിരുന്നു പൊലീസ്. അങ്ങനെയാണ് ഇവരുടെ കണങ്കാലില്‍ നിന്നും കിട്ടിയ സ്‌ക്രൂ സത്യം പറഞ്ഞത്.

ഒടുവില്‍ തൃപ്പുണിത്തുറ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃപ്പുണിത്തുറ കുമ്ബളം കായലിനോട് ചേര്‍ന്ന് കഴിഞ്ഞ ജനുവരി 7നാണ് കൊല ചെയ്യപ്പെട്ട മൃതദേഹം പ്ലാസ്റ്റിക്ക് വീപ്പയില്‍ കോണ്‍ക്രിറ്റ് ചെയ്ത നിലയില്‍ കണ്ടത്. ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ കെ.എസ് ശകുന്തള (54) ആണെന്ന് ഉറപ്പായത്. മകള്‍ അശ്വതിയുടെ ഡി.എന്‍.എ ഫലം കിട്ടിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

ശകുന്തളയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാനാവാം കൊന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. എന്നാല്‍ സംഭവം ദുരൂഹമായി തുടരുകയാണ്. ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്ത് മകളായിരുന്നു ശകുന്തള. ദാമോദരനെന്നയാളെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ വളര്‍ത്തമ്മയുമായി അകന്നു. എന്നാല്‍ ഭര്‍ത്താവുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് മകനും മകളുമൊത്ത് വാടക വീടുകളില്‍ മാറി മാറി താമസിച്ചു വന്നിരുന്നു.

ഇതിനിടയില്‍ മകന്‍ പ്രമോദ് ബൈക്ക് അപകടത്തില്‍ പെടുകയും കിടപ്പിലായതോടെ ഇയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതോടെ മകള്‍ക്കൊപ്പം താമസമാക്കി ശകുന്ദള മകളുമായി തെറ്റിപിരിഞ്ഞ് താമസം ഒറ്റയ്ക്കാക്കി. ഇതിനിടയിലാണ് ഇവര്‍ക്ക് വാഹനാപകടം ഉണ്ടാകുന്നത്. അമ്മയ്ക്കും മകനും വാഹനാപകടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് കിട്ടിയിരുന്നു. ഈ പണമെല്ലാം ശകുന്ദളയുടെ കൈവശമായിരുന്നു. അതിനിടെ പെരുമ്പാവൂരില്‍ ഇവര്‍ക്കുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം വിറ്റ തുകയും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഇത് അറിയാവുന്ന ആരോ ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.

വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ശകുന്തളയുടെയും മകള്‍ അശ്വതിയുടെയും സുഹൃത്തായിരുന്ന എരൂര്‍ സ്വദേശിയുടെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നു. ഒന്നര വര്‍ഷം മുന്‍പ് ശകുന്തള ഇയാളുടെ കാറില്‍ കയറി പോയിട്ടുണ്ടെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയതായി അറിയുന്നു. ശകുന്തളയുടെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

Read Also : https://www.eastcoastdaily.com/2018/01/29/kumbalam-murder-police-waiting-dna-result.html

ജനുവരി ഏഴിന് കുമ്പളം കായലിനോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പില്‍ വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളു. കണങ്കാലിലെ അസ്ഥിയില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കെ.എസ് ശകുന്തളയിലേക്ക് എത്തിച്ചേര്‍ന്നത്. 2 വര്‍ഷം മുന്‍പ് സ്‌കൂട്ടര്‍ അപകടത്തില്‍ ശകുന്തളയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ വിജയകുമാരമേനോന്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സമാനമായ സ്‌ക്രൂ ഇവരില്‍ ഘടിപ്പിച്ചത്.

തലകീഴായി കാലുകള്‍ പുറകിലേക്ക് കെട്ടി, കൈകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button