Latest NewsNewsInternationalUK

ഇന്‍സ്റ്റഗ്രാമില്‍ താരമാകാന്‍ ശ്രമിച്ചു; ഒടുവില്‍ വന്‍ കടക്കാരിയായി

 

ന്യൂയോർക്ക്: സമൂഹ മാധ്യമങ്ങളിൽ ആരധകരെ കൂട്ടുന്നതിനായി എന്തും ചെയ്യുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നതും ലോകം ചുറ്റുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആരാധകരെ കൂട്ടാൻ വേണ്ടിയാണ്. ഇത്തരം പ്രവണതകൾ ചില താരങ്ങൾക്ക് അനുഗ്രഹമാണ്. എന്നാൽ ചിലർക്ക് ഇത് വലിയൊരു കടക്കെണിയാകും സമ്മാനിക്കുക. ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയുടെ അവസ്ഥ. ഇൻസ്റ്റഗ്രാമിൽ ആരാധകരെ കൂട്ടാനായി യുവതി ചെയ്‌തതെല്ലാം വെറുതേയായി. ഒടുവിൽ വലിയ കടബാധ്യതയ്ക്ക് ഉടമയായി.

ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി പുറത്തു നിന്നാണ് അവര്‍ സ്ഥിരം ഭക്ഷണം കഴിക്കുക. അതും ആഢംബര ഹോട്ടലുകളില്‍ നിന്ന്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കുക. മികച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതെന്ന് യുവതി പറയുന്നു. ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. ഇതിനു പുറമെ ലോകം ചുറ്റുന്ന ചിലവുകളും. എല്ലാം ചേർന്ന് യുവതിക്ക് കടത്തിൽ മുങ്ങിയ അവസ്ഥയായി.

also read:ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്; തീരുമാനം ഇങ്ങനെ

കടം തലയ്‌ക്ക്‌ മുകളിൽ ആയതോടെ യുവതി സമൂഹ മാധ്യമങ്ങളോടുള്ള ഭ്രമം കുറച്ചു, ചിലവുകളും.തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്. ജീവിതം ഒരുവിധം തിരിച്ചു പിടിക്കുകയാണ് ഈ ഇരുപത്തിയാറുകാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button