കാമുകിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയ കാമുകന് സംഭവിച്ചത് ആരെയും ചിരിപ്പിക്കും. പങ്കാളിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയതായിരുന്നു കാമുകന്‍ ബെന്‍. എന്നാല്‍ 23 കാരിയായി എമി വേദന കൊണ്ടു കരയുന്നതു കണ്ടതോടെ ബെന്നിന്റെ ബോധം പോയി. ബെന്നിന്റെ കാമുകി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭാര്യ വേദനിച്ചു കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ തലകറങ്ങി നിലത്തു വീഴുകയായിരുന്നു. കുഞ്ഞു പിറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബെന്‍ ബോധം നഷ്ടപ്പെട്ടു നിലത്തു വീണത്.
വേദന സഹിക്കാന്‍ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചും വേദന കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കി സഹായിച്ചും ബെന്‍ കാമുകിയുടെ ഒപ്പം നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ സ്വന്തം ലോകത്തേയ്ക്കു വരവേല്‍ക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങള്‍ പകര്‍ത്തുന്ന വണ്‍ ബോണ്‍ എവരി മിനിറ്റ് ഭാഗമായായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത്. കാമുകിയുടെ വേദന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. താനും ഇതേ വേദന തന്നെ അനുഭവിക്കുന്നു പോലെ തോന്നി എന്നും ബെന്‍ പിന്നീട് പറഞ്ഞു.
Post Your Comments