KeralaLatest NewsIndiaNews

പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

 

കൊല്ലം: എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കൊല്ലം വിമലഹൃദയ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ അഞ്ച് വിദ്യാർത്ഥിനികളെയാണ് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എസ്എസ്എൽസി പരീക്ഷയ്ക്ക് പോകാനായി കൊല്ലം വെടികുന്നിന് സമീപത്ത് നിന്നാണ് അഞ്ച് വിദ്യാർത്ഥിനികൾ ഓട്ടോയിൽ കയറിയത്. വിദ്യാർത്ഥിനികളിലൊരാളുടെ അമ്മയാണ് രാവിലെ 11.45ഓടെ ഇവരെ ഓട്ടോയിൽ കയറ്റിവിട്ടത്. എന്നാൽ മുണ്ടക്കൽ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുകയാണെന്ന് പറഞ്ഞ് ഡ്രൈവർ ഓട്ടോ വഴിതിരിച്ചു വിട്ടു. എന്നാൽ കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവറുടെ മട്ടുംഭാവവും മാറി.
ഓട്ടോ ഓടിക്കുന്നതിനിടയിൽ മദ്ധ്യവയസ്കനായ ഡ്രൈവർ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ആരോപണം. തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്തിയില്ല.

also read:ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍

ഇതോടെ അഞ്ച്‌ പെൺകുട്ടികളും ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. കുട്ടികൾ ചാടി ഇറങ്ങിയതോടെ ഓട്ടോ ഡ്രൈവർ വണ്ടിയുമായി പായുകയായിരുന്നു. പിന്നീട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടന്ന് പോലീസ് സ്ഥലത്ത് എത്തുകയും കുട്ടികളുടെ വീട്ടിൽ വിവരമറിയിച്ച ശേഷം കുട്ടികളെ സ്‌കൂളിൽ എത്തിക്കുകയും പരീക്ഷ എഴുതിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button