Latest NewsNewsIndia

ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍

ന്യൂഡൽഹി: ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍. ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലി. ഇന്ത്യയിൽ 19-ാം സ്ഥാനമാണു യുസഫലിക്ക്. 32,500 കോടി രൂപയുടെ ആസ്തിയാണു യൂസഫലിക്ക് ഉള്ളത്. 25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ആഗോള റാങ്കിങ്ങിൽ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. ലോക റാങ്കിങ്ങിൽ 572ാം സ്ഥാനത്താണു രവി പിള്ള.

18 വർഷത്തിന് ശേഷമാണ് ഫോർബ്‌സ് ലോകത്തെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്ണി വർക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി. ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ, വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതൽ എട്ടുവരെ സ്ഥാനങ്ങളിൽ. മൂവരുടെയും ആസ്തി 9,700 കോടി. ജെംസ് എജ്യൂക്കേഷൻ ഗ്രൂപ്പ് തലവൻ സണ്ണി വർക്കി മലയാളികളിൽ മൂന്നാം സ്ഥാനത്തും ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ നാലാം സ്ഥാനത്തും എത്തി.

ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, വിഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണു മലയാളികളിൽ ആദ്യ പത്തിൽ ഇടം നേടിയവർ. മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ.2.6 ലക്ഷം കോടി. 1.19 ലക്ഷം കോടിയുമായി അസിം പ്രേംജി രണ്ടാം സ്ഥാനത്തുണ്ട്. ആമസോൺ ഡോട് കോമിന്റെ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും സമ്പന്നൻആസ്തി ഏഴ് ലക്ഷം കോടി രൂപ. മൈക്രോസോഫ്റ്റ് ഭീമൻ ബിൽഗേറ്റ്‌സാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 20,100 കോടി രൂപയുമായി പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇദ്ദേഹം മാത്രമാണ് പട്ടികയിൽ സ്ഥാനം നേടിയ ഏക രാഷ്ട്രത്തലവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button