തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐക്കു വിടാനുള്ള തീരുമാനം പോലീസിന് തിരിച്ചടിയെന്ന് ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍. തീരുമാനം പോലീസ് സേനയുടെ മനോവീര്യത്തെ ബാധിക്കുമെന്നും തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവര്‍ ഡമ്മികളല്ല. അന്വേഷണം ശരിയായ നിലയിലാണ്. ബാഹ്യ ഇടപെടലുകളില്ലാതെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഈ ഘട്ടത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു കൈമാറുന്നതു സമര്‍ഥരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കും. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിപ്പിക്കണമോ എന്ന കാര്യം സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തിനായി ഡല്‍ഹിയിലെത്തിയ അദ്ദേഹം പറഞ്ഞു.
also read: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട കോടതി ഉത്തരവ് ; പ്രതികരണവുമായി മുഖ്യമന്ത്രി
അന്വേഷണത്തില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. മാതാപിതാക്കള്‍ക്കു കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു തോന്നിയാല്‍ സി.ബി.ഐക്കു വിടുന്നതില്‍ വിരോധമില്ലെന്നു പറഞ്ഞത് ആ ബലത്തിലാണ്. ഒരു മാസംകൊണ്ടു 12 പ്രതികളെ പിടികൂടി. മൂന്ന് ആയുധങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന തിരിച്ചറിഞ്ഞു. പോലീസ് മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേസ് സി.ബിഐക്കു വിടുകയാണെങ്കില്‍ പിന്നെന്തിന് സംസ്ഥാനത്തു പോലീസ് സേനയെന്നും രാജേഷ് ദിവാന്‍ ചോദിക്കുന്നു.
Post Your Comments