ചെന്നൈ : ത്രിപുര ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതിനു പിന്നാലെ തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യന് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം അരങ്ങേറിയതോടെ രാജ്യമാകെ പ്രതിഷേധം ശക്തമാക്കി. കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ ലാറി ഓയിലൊഴിച്ച് വികൃതമാക്കുകയും ഉത്തര്‍പ്രാദേശിലെ മീറ്ററില്‍ അംബേദ്കര്‍ പ്രതിമ തകര്‍ക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമ തകര്‍ക്കല്‍ വ്യാപക സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയതോടെ നിലപാട് കടുപ്പിച്ച് കേന്ദ്രം രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് സൂപ്രണ്ടുമാരും ഉത്തരവാദികളാകുമെന്നു ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
സംഭവങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചര്‍ച്ച നടത്തി. ത്രിപുരയില്‍ ബിജെപി സിപിഎം സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാലുപേര്‍ അറസ്റ്റിലായി. കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
Post Your Comments