ആലപ്പുഴ : സിപിഎമ്മും ബിജെപിയും ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചാപരമ്പര. ജില്ല സെക്രട്ടറി സജി ചെറിയാനെ സിപിഎമ്മും ദേശീയ നിര്‍വാഹക സമിതി അംഗം പിഎസ് ശ്രീധരന് പിള്ളയെ ബിജെപിയും നിശ്ചയിച്ചതോടെ കൂടുതല്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.
പ്രാദേശിക ബന്ധവും സമുദായ സമവാക്യങ്ങളും പരിഗണിക്കുന്നതിനൊപ്പം പുതുമുഖ സ്ഥാനാര്‍ഥിയുടെ സാധ്യതകളും ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരില്‍ ഒരാളായ ഡി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറിന്റെയും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെയും പേരുകളും ചര്‍ച്ചയില്‍ സജീവമായി.
പരിഗണിക്കുന്നവരില്‍ അഭിജിത്ത് ഒഴികെയുള്ളവര്‍ ഇതേ പ്രദേശക്കാരാണ്. മുന്‍ എംഎല്‍എ എം മുരളി, എബി കുര്യാക്കോസ്, സുനില്‍ പി ഉമ്മന്‍ തിടങ്ങിയ പേരുകളും കൂട്ടത്തില്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ കെഎസ്യു ചെയര്‍മാനായിരുന്ന ജ്യോതി വിജയകുമാര്‍ ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷക കൂടിയാണ്.
Post Your Comments