ഹാദിയയുടെ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയോട് അശോകൻ പ്രതികരിച്ചു. ഒരു തീവ്രവാദിയെ മകൾക്ക് കെട്ടിച്ച കൊടുക്കുമ്പോൾ ഏതു പിതാവിനും വേദനയുണ്ടാവുമെന്ന് അശോകൻ പ്രതികരിച്ചു. സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാനും അശോകന് ആലോചനയുണ്ട്. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോകന്‍.
ഷെഫിന്‍ ജഹാനെതിരായ കേസില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അശോകന്‍ സൂചിപ്പിക്കുന്നത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം തട്ടിക്കൂട്ട് കല്യാണമാണെന്നും അശോകന്‍ പരിഹസിച്ചു. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ചാണ് വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ചത്. വിധി പൂര്‍ണമല്ല എന്നാണ് അശോകന്‍ പറഞ്ഞത്ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുമ്പോള്‍ ഹാദിയ വിവാഹിതയായിരുന്നില്ല.
കോടതി നിര്‍ദേശ പ്രകാരം ഹാദിയയെ ഹാജരാക്കിയപ്പോഴാണ് വിവാഹം കഴിഞ്ഞെന്ന് അറിയിച്ചത്. അതുകൊണ്ടു തന്നെ ഇത് തട്ടിക്കൂട്ട് വിവാഹമാണെന്നും അശോകന്‍ പറഞ്ഞു. അതെ സമയം അശോകന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്താൻ പലരും ഉപദേശിക്കുന്നുണ്ട്. അതെ സമയം സ്വത്ത് അവൾക്ക് കൊടുക്കാതെ അടിച്ചു പൊളിച്ചു ജീവിക്കാനും ചിലർ പറയുന്നുണ്ട്.
Post Your Comments