Latest NewsNewsInternational

ഡൊണാള്‍ട് ട്രംപിനെ പിന്തള്ളി ധനികരുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍

ദുബായ് : ലോകത്തെ ഏറ്റവും ധനികരായ മലയാളികള്‍ ഇവരാണ്. ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.

25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572-ാം സ്ഥാനത്താണു രവി പിള്ള. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി മലയാളികളില്‍ മൂന്നാം സ്ഥാനത്തും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി വര്‍ക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി.

ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍. മൂവരുടെയും ആസ്തി 9,700 കോടി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണു മലയാളികളില്‍ ആദ്യ പത്തില്‍ ഇടം നേടിയവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button