Latest NewsNewsIndia

വിജയ്മല്യയുടെ 600 കോടി ആഡംബര നൗക പിടിച്ചെടുത്തു

മുംബൈ : ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ കിങ് ഓഫ് ഗുഡ് ടൈംസ് വിജയ് മല്യയുടെ ആഡംബര നൗക കണ്ടുകെട്ടി. ഏകദേശം 93 മില്യണ്‍ ഡോളര്‍ (ഏകദേശം 604 കോടി രൂപ) വില വരുന്ന ആഡംബര യോട്ടാണ് കണ്ടുകെട്ടിയത്. ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പള കുടിശിക 1 ദശലക്ഷം ഡോളര്‍ (ഏകദേശം 6.4 കോടി രൂപ) നല്‍കാത്തതിനെ തുടര്‍ന്നാണ് മല്യയുടെ ഇന്ത്യന്‍ എംപ്രസ് എന്ന ആഡംബര നൗക പിടിച്ചെടുത്തത്. മാള്‍ട്ട ദ്വീപില്‍ നിന്നാണ് മാരിടൈം യൂണിയന്‍ അധികൃതര്‍ യോട്ടിനെ കണ്ടുകെട്ടിയത്.

നിരവധി തവണ അവധി നല്‍കിയെങ്കിലും ശമ്പള കുടിശിക തീര്‍ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് യാനം കണ്ടുകെട്ടിയത് എന്നാണ് അധികൃതരുടെ പക്ഷം. ഇന്ത്യ, ബ്രിട്ടന്‍, യുറോപ്പ് എന്നിവിടങ്ങളില്‍ നിന്നായി എകദേശം 40 ജീവനക്കാരുണ്ടായിരുന്നു യാനത്തില്‍. കഴിഞ്ഞ സെപ്റ്റംബര്‍ മുതലുള്ള ശമ്പളം നല്‍കാനുണ്ടെന്നായിരുന്നു ജീവനക്കാരുടെ പരാതി. മാരിടൈം ലീന്‍ പ്രകാരം ജീവനക്കാരുടെ ശമ്പള കുടിശ്ശികയുണ്ടെങ്കില്‍ യാനം കണ്ടുകെട്ടാനുള്ള അധികാരം മാരിടൈം യൂണിയനുണ്ട്. ഇതുപ്രകാരമാണ് യാനം കണ്ടുക്കെട്ടിയത്.

വിജയ് മല്യ 2006 സ്വന്തമാക്കിയ ആഡംബര നൗകയാണ് ഇന്ത്യന്‍ എംപ്രസ്. നെതര്‍ലാന്‍ഡില്‍ നിര്‍മിച്ച് 2000ത്തില്‍ പുറത്തിറങ്ങിയ യോട്ട് ഖത്തര്‍ റോയല്‍ ഫാമിലിയില്‍ നിന്നാണ് വിജയ് മല്യ സ്വന്തമാക്കിയത്. 95 മീറ്റര്‍ നീളവും 22 മീറ്റര്‍ ഉയരവുമുള്ള യോട്ടില്‍ ഏകദേശം 12 പേര്‍ക്ക് സഞ്ചരിക്കാനാവും. 14 നോട്ട്‌സാണ് വേഗം. 9130 എച്ച്പി കരുത്തുള്ള മൂന്ന് എഞ്ചിനുകളാണ് യോട്ടിന് കരുത്തേകുന്നത്. ആഡംബരം നിറഞ്ഞ മാസ്റ്റര്‍ സ്യൂട്ടും ജിംനേഷ്യവും സ്ട്രീം റൂമും ഡൈനിങ് റൂമുമുള്ള യോട്ടില്‍ 17 ഗസ്റ്റ് ക്യാബിനുകളുണ്ട്. ഫോര്‍മുല വണ്‍ ടീം ഉടമയായ വിജയ് മല്യ മൊറാക്കോ എഫ് വണ്‍ റേസിന്റെ സമയങ്ങളില്‍ പാര്‍ട്ടികള്‍ നടത്തുന്നത് ഈ യോട്ടിലായിരുന്നു.

നേരത്തെ മല്യയ്ക്ക് ഇന്ത്യയിലുള്ള ആസ്തികള്‍ ബാങ്കുകള്‍ ലേലത്തില്‍ വെച്ചിരുന്നു. 400 കോടിയുടെ പ്രൈവറ്റ് ജെറ്റും മറ്റ് വിമാനങ്ങളും കെട്ടിടങ്ങളും ലംബോഗ്നി, റോള്‍സ് റോയ്‌സ്, ബെന്റിലി, ഫെരാരി കൊടിക്കണക്കിന് രൂപയുടെ ആഡംബര കാറുകളും ലേലത്തില്‍ വിറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button