Latest NewsNewsInternational

കടല്‍ത്തിരകളില്‍പെട്ട് തകരാതെ ലഭിച്ച കുപ്പിയിൽ നിന്ന് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന സന്ദേശം

പെര്‍ത്ത്: 132 വർഷം പഴക്കമുള്ള സന്ദേശമടങ്ങിയ കുപ്പി കടലിൽ നിന്ന് കണ്ടെത്തി. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ കടല്‍ത്തീരത്തു നിന്നാണ് കടലൊഴുക്കിനെക്കുറിച്ചറിയാന്‍ 1886ല്‍ നിക്ഷേപിച്ച സന്ദേശം ലഭിച്ചത്. കുപ്പിയിലുള്ള കടലാസ് ചുരുളില്‍ 1882 ജൂണ്‍ 12 എന്ന തീയതിയും പൗള എന്ന കപ്പലിന്റെ പേരുമാണ് ജര്‍മ്മന്‍ ഭാഷയിൽ ഉണ്ടായിരുന്നത്.

Read Also: കുട്ടികൾക്ക് സ്‌പൈഡര്‍മാനെപ്പോലെ പറക്കാനായി പുതിയ കണ്ടുപിടുത്തവുമായി യുവാവ്

ഓസ്‌ട്രേലിയന്‍ മ്യൂസിയം അധികൃതരുടെ സഹായത്തോടെ നെതര്‍ലന്‍ഡിലും ജര്‍മ്മനിയിലും നടത്തിയ അന്വേഷണത്തില്‍ നിന്ന് ഇതെഴുതിയത് ജര്‍മ്മന്‍ നാവിക നിരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും കടല്‍ത്തിരകളുടെ ചലനവും മനസ്സിലാക്കാനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നത്. ഇത്തരത്തിൽ 1864നും 1933നുമിടയില്‍ ആയിരക്കണക്കിന് സന്ദേശങ്ങളാണ് കടലിൽ നിക്ഷേപിച്ചത്. ഇവയിൽ 662 എണ്ണം മാത്രമാണ് തിരികെ ലഭിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button