ന്യൂഡല്‍ഹി•തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടേക്കുമെന്ന് സൂചന. പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ നാളെ രാജിവച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കാത്തത്തില് പ്രതിഷേധിച്ചാണ് തീരുമാനം.
ടി.ഡി.പി എം.പി മുരളി മോഹന്‍ മഗന്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം. ഈ സഖ്യം തുടരാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണണം. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാളെ വരെ സമയം നല്‍കുന്നുവെന്നും മഗന്തി പറഞ്ഞു.
എന്‍.ഡി.എ മന്ത്രി സഭയില്‍ രണ്ടു മന്ത്രിമാരാണ് ടി.ഡി.പിയ്ക്കുള്ളത്.
ബി.ജെ.പി പ്രകടന പത്രികയില്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് പാര്‍ട്ടി ഒരു തീരുമാനമെടുക്കുമെന്നും ടി.ഡി.പി എം.പി സി.എം രമേശ് പ്രതികരിച്ചു.
Post Your Comments