Latest NewsNewsIndia

മരണത്തിനു മുമ്പ് കോടികളുടെ സ്വത്ത് തന്റെ പ്രിയതാരത്തിന്റെ പേരിൽ എഴുതിവെച്ച് ആരാധിക

തന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ വരുന്ന സ്വത്തെല്ലാം പ്രിയനടന്റെ പേരില്‍ എഴുതിവെച്ച ശേഷം ആരാധിക മരിച്ചു. മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി ആണ് സഞ്ജയ് ദത്തിന്റെ പേരിൽ തന്റെ സ്വത്തുക്കളെല്ലാം എഴുതിവെച്ച ശേഷം ഈ ലോകത്തോട് വിടപറഞ്ഞത്. പൊലീസാണ് ഇക്കാര്യം താരത്തെ വിളിച്ചറിയിച്ചത്.

Read Also: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നു; ആര്‍.ബി.ഐ

സ്വത്ത് സഞ്ജയ് ദത്തിന് എഴുതിനല്‍കുന്നത് സംബന്ധിച്ച് നിരവധി തവണ ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വര്‍ ശാഖയിലേയ്ക്ക് കത്തെഴുതിയിരുന്നു. സഞ്ജയ് ദത്തിന്റെ പേരാണ് അവര്‍ നോമിനിയായി ബാങ്കിന് എഴുതിനല്‍കിയത്.എന്നാല്‍, ഈ സ്വത്തിലെ ഒരു കാശും തനിക്ക് വേണ്ടെന്ന് സഞ്ജയ് ദത്ത് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് നിഷയുടെ കുടുംബത്തിന് കുടുംബത്തിന് തന്നെ തിരിച്ചുനൽകാനുള്ള ശ്രമത്തിലാണ് സഞ്ജയ് ദത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button