ന്യൂഡല്‍ഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്ത് കുറയുന്നു. റിസര്‍വ് ബാങ്ക് കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫെബ്രുവരിയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ എണ്ണത്തിലും തുകയിലും ജനുവരിയേക്കാള്‍ പിന്നിലാണ് എന്നാണ്. ഫെബ്രുവരിയില്‍ 115 ട്രില്യണ്‍ രൂപ മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഇത് ജനുവരിയിൽ 131 ട്രില്യന്‍ രൂപയായിരുന്നു. ഫെബ്രുവരിയില്‍ 1.09 ബില്യണ്‍ ഇടപാടുകളാണ് നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണ്‍ ആയിരുന്നു.
ഇത് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യൂണിഴൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ കണക്കാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പണമിടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് മാറ്റുകയാണ് നോട്ട് നിരോധനത്തിന്റെ മുഖ്യ ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
Post Your Comments