തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭയില്‍ വി.ഡി സതീശന് വനിതാ അംഗങ്ങളെ അപമാനിക്കുകയാണെന്ന് ഇ.എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. സതീശന്റെ പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. നിയമസഭയിലെ കൈയാങ്കളി കേസ് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. സഭയില്‍ നടന്ന സംഭവം സംസ്ഥാനത്തിനെതിരായ കുറ്റമാണെന്ന് വിഡി സതീശന്. കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണം. വനിത എംഎല്‍എമാര്‍ നല്കിയ പരാതിയിലും കാര്യങ്ങള്‍ നിയമത്തിന്റെ വഴിയെ പോകട്ടെ എന്ന് സതീശന് പറഞ്ഞു. നീതിന്യായ വ്യവസ്ഥകളെ കാറ്റില്‍ പറത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സതീശന് പറഞ്ഞു.
Post Your Comments