തിരുവനന്തപുരം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് ആസൂത്രണ ബോര്‍ഡ് തയാറാക്കിയ സാമ്പത്തിക സര്‍വേ നിയമസഭയില്‍ സമര്‍പ്പിക്കുന്നത്.
ജിഎസ്ടി, നോട്ടുനിരോധനം എന്നിവ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളും സാമ്പത്തിക സര്‍വേയില്‍ പ്രാധാന്യം നല്‍കുമെന്നാണ് കരുതുന്നത്. കൃഷി, സാമൂഹിക സേവനം, വ്യവസായം തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയ പ്രത്യേക വിലയിരുത്തലുകളും സര്‍വേയിലുണ്ടാകും.
Post Your Comments