Latest NewsKeralaNews

വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധവും പിന്നെ ഗര്‍ഭഛിദ്രവും : ഒടുവില്‍

ചെറായി: വിവാഹ വാഗ്ദാനം നടത്തി 19 കാരിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും അതിനുശേഷവും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭചിദ്രത്തിനു വിധേയമാക്കുകയും ചെയ്ത സംഭവത്തില്‍ ഗര്‍ഭചിദ്രം നടത്തിയ ഡോക്ടറും കൂട്ടുനിന്നവരും പ്രതികളായേക്കുമെന്ന് സൂചന.

സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയ കേസില്‍ ചെറായി സ്വദേശിയായ അര്‍ജ്ജുന്‍ മംഗളിനെ(24) മുനമ്പം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനു പുറമെ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള പോസ്‌കോ വകുപ്പും പോലീസ് ചേര്‍ത്തിട്ടുണ്ട്. ആലപ്പുഴയില്‍ ജോലി നോക്കുന്ന യുവാവ് വീട്ടിലും ജോലി സ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. 2016ലാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് 2017ലും ഇത് തുടര്‍ന്നു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭചിദ്രം ചെയ്യിപ്പിച്ചു. പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്‍മാറിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button