കേന്ദ്രപൊതുമേഖലാസ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷനിൽ അവസരം. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍), ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എച്ച്.ആര്.) തസ്തികകളിലെ ആകെ 44 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ലഖ്നൗ കാണ്‍പുര്‍, വാരാണസി, ആഗ്ര എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ.
തിരഞ്ഞെടുക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പവര്‍ഗ്രിഡിന്റെ നോര്‍ത്തേണ്‍ റീജന്‍ ട്രാന്സ്മിഷന് സിസ്റ്റത്തിലായിരിക്കും നിയമനം. ശേഷം ഒരുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ജൂനിയര്‍ എന്‍ജിനീയര്‍/ഓഫീസര്‍ തസ്തികയില്‍ 16000-35500 രൂപ ശമ്പളനിരക്കില്‍ നിയമിക്കും.
ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും സന്ദർശിക്കുക ; പവര്‍ഗ്രിഡ്
അവസാന തീയതി ; മാർച്ച് 13
ALSO READ ;യുവാക്കളുടെ ശ്രദ്ധയ്ക്ക് ; കരസേന റിക്രൂട്ട്മെന്റ് റാലി
Post Your Comments