Latest NewsJobs & Vacancies

യുവാക്കളുടെ ശ്രദ്ധയ്ക്ക് ; കരസേന റിക്രൂട്ട്മെന്റ് റാലി

യുവാക്കളുടെ ശ്രദ്ധയ്ക്ക് കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം. ഏപ്രില്‍ 18 മുതല്‍ 27 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയിൽ അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ലര്‍ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍ (നേഴ്സിങ് അസിസ്റ്റന്റ്) വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.തുടർന്ന് ഏപ്രില്‍ ഒമ്ബതിനുശേഷം അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ്ചെയ്ത് പ്രിന്റെടുത്തു റാലി ദിവസം പുലര്‍ച്ചെ നാലിന് റിപ്പോര്‍ട്ടുചെയ്യണം. പങ്കെടുക്കുന്നവര്‍ പത്ത് രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കിയിരിക്കണം.കൂടാതെ 18 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരേണ്ടതാണ്

യോഗ്യത സംബന്ധിച്ചു മറ്റു വിശദ വിവരങ്ങൾക്കും സന്ദർശിക്കുക ; ഇന്ത്യൻ ആർമി
അവസാന തീയതി ; ഏപ്രില്‍ മൂന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button