KeralaLatest NewsNewsIndia

സ്വന്തമായി വീടില്ലാത്ത മാണിക് സര്‍ക്കാരിന്റെ താമസം ഇനി ഇവിടെ

അഗര്‍ത്തല•സ്വന്തമായി വീടില്ലാത്തമുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ ഇനിയുള്ള താമസം പാര്‍ട്ടി ഓഫീസില്‍. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരി ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയോടൊപ്പം മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്ക് മാണിക് സര്‍ക്കാര്‍ താമസം മാറ്റി.

രണ്ട് പതിറ്റാണ്ടിലേറെയായി ത്രിപുര മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാറിന് ഇതുവരെ സ്വന്തമായി വീടില്ല. എംഎല്‍എ ഹോസ്റ്റല്‍ എംഎല്‍എ എന്ന നിലയില്‍ താമസിക്കാമെങ്കിലും അതിന് വിസമ്മതിച്ചാണ് പാര്‍ട്ടി ഓഫീസിലെ രണ്ട് മുറികള്‍ തിരഞ്ഞെടുത്തത് എന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന വിശേഷണമാണ് മാണിക് സര്‍ക്കാറിനുണ്ടായത്. കൈവശം 1520 രൂപയും ബാങ്ക് അക്കൗണ്ടില്‍ 2410 രൂപയുമാണ് ഉള്ളത് എന്നാണ് അവസാനത്തെ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ മാണിക് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button