ബീജിങ് : രണ്ടു വയസുകാരന്‍ അമ്മയുടെ ഐഫോണ്‍ 48 കൊല്ലത്തേക്ക് ലോക്ക് ചെയ്തു. സംഭവം നടന്നത് ചൈനയിലെ ഷാന്‍ഹായിലാണ്. രണ്ട് വയസുള്ള കുഞ്ഞ് ലു എന്ന അമ്മയുടെ ഐഫോണാണ് 48 കൊല്ലത്തേക്ക് ലോക്ക് ചെയ്തത്. ഓരോ തവണ തെറ്റായ രഹസ്യ നമ്പര്‍ അമര്‍ത്തിയപ്പോഴും നിശ്ചിത കാലയളവിലേക്ക് ഫോണ്‍ ലോക്ക് ആയിക്കൊണ്ടിരുന്നു.
ലു മകന് ഫോണ്‍ നല്‍കിയത് വീഡിയോ കാണുവാന്‍ ആണ്. പിന്നീട് പുറത്ത് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ ഐഫോണ്‍ ലോക്കായത് കണ്ടത്. 2 മാസത്തോളം കുട്ടി തെറ്റായ പാസ്വേഡ് അമര്‍ത്തിയതാണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞ യുവതി കാത്തിരുന്നു. ഫോണ്‍ തനിയെ ശരിയാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ യഥാര്‍ത്ഥ പാസ്വേഡ് 2 മാസത്തിന് ശേഷം അടിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
read also: പഴയ ബാറ്ററി മാറ്റി പുതിയത് ഇട്ടു ; ഐഫോണ്‍ പൊട്ടിത്തെറിച്ചു
തുടര്‍ന്ന് അടുത്തുള്ള ആപ്പിള്‍ സ്റ്റോറിനെ ലു ഫോണുമായി സമീപിച്ചു. ആകെ 2 വഴികളാണ് ഇനി ഉള്ളത്.ഒന്നുകില്‍ 48 വര്‍ഷം കാത്തിരിക്കുക, അല്ലെങ്കില്‍ ഫോണിലെ മുഴുവന്‍ ഡാറ്റകളും നീക്കം ചെയ്തശേഷം ആദ്യം മുതല്‍ മുഴുവന്‍ ഫയലുകളും ഫീഡ് ചെയ്യുക. യുവതി ഇതേതുടര്‍ന്ന് ഫോണ്‍ റീസെറ്റ് ചെയ്യാന്‍ നല്‍കിയിരിക്കുകയാണ്.
Post Your Comments