Latest NewsIndiaNews

ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഐസ്വാള്‍•മിസോറാമില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചക്മ സ്വയംഭരണ ജില്ല സമിതിയിലെ ഏക ബി.ജെ.പി അംഗമായിരുന്ന ലക്ഷ്മി ബികാഷ് ചക്മയാണ് ബുധനാഴ്ച പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് മിസോറം പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി (എം.പി.സി.സി) പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

നോര്‍ത്ത് ഈസ്റ്റില്‍ ബി.ജെ.പി അടുത്തിടെ നേടിയ വിജയങ്ങള്‍ ആഘോഷിക്കുന്നതിനിടെയും ഈ വര്‍ഷാവസാനത്തോടെ മിസോറമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുമാണ്‌ ചക്മ പാര്‍ട്ടി വിട്ടതെന്ന് എം.പി.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ചക്മയുടെ തീരുമാനം മിസോറമില്‍ ഒരിക്കലും താമര വിരിയില്ല എന്നതിന്റെ സൂചനയാണെന്നും എം.പി.സി.സി പറഞ്ഞു.

2016 ഏപ്രില്‍ 24 നാണ് ഉപതെരഞ്ഞെടുപ്പിലൂടെ എല്‍.ബി.ചക്മ, ചക്മ സ്വയംഭരണ ജില്ല സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വയംഭരണ അവകാശമുള്ള മൂന്ന് ജില്ലാ സമിതികള്‍ ഉള്ള സംസ്ഥാനത്തെ ഏക ബി.ജെ.പി അംഗമായിരുന്നു എല്‍.ബി ചക്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button