അഗര്‍ത്തല: ത്രിപുരയില്‍ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഐഎം പ്രേതങ്ങളാണെന്ന് അനില്‍ അക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തെലങ്കാനയിലെ രാജീവ് ഗാന്ധി പ്രതിമ തകര്‍ന്നതിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് അനില്‍ അക്കരെയുടെ പരിഹാസം.
ഇവിടെയിരുന്ന് ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചാല്‍ പരമാവധി ക്ലിഫ് ഹൗസിന്റെ പടിവരെയെ എത്തൂ. ഇപ്പോള്‍ ലെനിനിന്റെ പ്രതിമയാണ് ആര്‍എസ്എസ് തകര്‍ത്തത്. അധികം കളിച്ചാല്‍ അവര്‍ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമയും തകര്‍ക്കും. നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ- അനില്‍ അക്കരെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
‘ത്രിപുര കത്തുകയാണ് ‘
ഇത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്.
ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്.
ഇവിടെയിരുന്ന്
ബക്കറ്റില്‍ വെള്ളം
കോരി ഒഴിച്ചാല്‍ പരമാവധി
ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ.
ഇതെല്ലാം നിങ്ങള്‍ ചോദിച്ച് വാങ്ങുന്നതാണ്.
മുകളില്‍ ഒരാളുണ്ടെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മവേണം.
നിങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍
ആദ്യം ചെയ്തത് നിങ്ങള്‍ക്ക്
ഓര്‍മ്മവേണം.
രാജീവ് ഗാന്ധിയുടെ
പ്രതിമ നിങ്ങള്‍ തകര്‍ത്തു.
ഇപ്പോള്‍ ലെനിന്റെപ്രതിമയാണ്
ൃ ൈതകര്ത്തത്.
അധികം കളിച്ചാല്‍ അവര്‍
ഇയെമ്മസ്സിന്റെയും
എ. കെ. ജി യുടെയും പ്രതിമയും
അവര്‍ തകര്‍ക്കും
നോക്കിനില്‍ക്കാനേ
നിങ്ങള്‍ക്ക് കഴിയൂ.
നിങ്ങളുടെ കാര്യം പോക്കാ സഖാവേ!
Post Your Comments