
ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന്‍ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 16 വയസ്സുകാരിയായ മനു ഭാക്കര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഇന്ത്യയ്ക്കായി ഷൂട്ടിംഗ് ലോകകപ്പ് സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ലോകത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ താരം എന്നീ ബഹുമതികളാണ് ഇതോടെ മനു സ്വന്തമാക്കിയിരിക്കുന്നത്.
Read Also: ചാരപ്പണി ചെയ്ത മുൻ സൈനിക ഉദ്യോഗസ്ഥനു നേരെ അജ്ഞാത ‘വിഷവസ്തു’ പ്രയോഗം
23ാം വയസ്സില്‍ ഗഗന്‍ നാരംഗ്, രാഹി സര്‍ണാബോട്ട് എന്നിവരാണ് ഇതിന് മുൻപ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. സിംഗപ്പൂരിന്റെ ലിന്‍ഡ്സേ വേലോസോ, അമേരിക്കയുടെ വിന്‍സെന്റ് ഹാന്‍കോക് എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍.
Post Your Comments