ക്വാലാലംപൂര്‍ : വളരെയധികം ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് നാലു വര്‍ഷം മുന്‍പ് മലേഷ്യന്‍ എയര്‍വെയ്സിന്റെ എംഎച്ച് 370 എന്ന വിമാനം കാണാതാകുന്നത്. വന്‍ ദുരന്തത്തിന്റെ നാലാം വര്‍ഷം ഓര്‍മിക്കുമ്പോഴും വിമാനത്തെ കുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കോടികള്‍ ചിലവിട്ട് നിരവധി രാജ്യങ്ങള്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും വ്യക്തമായ സൂചന പോലും ലഭിച്ചില്ല. ആ വിമാനം എവിടേക്ക് പോയി എന്നോ, എന്തു സംഭവിച്ചോ എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല. ഇതിനിടെ നിരവധി കോണ്‍സ്പിറസി തിയറികളും അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ആധുനിക യുഗത്തിലെ ഏറ്റവും വലിയ നിഗൂഢതയായി മലേഷ്യന്‍ വിമാനം ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. വിമാനത്തിലെ 239 പേര്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകും? ഒന്നിനും ഉത്തരമില്ല. അവസാനത്തെ തിരച്ചില്‍ ജൂണോടു കൂടി അവസാനിക്കും. 46,000 ചതുരശ്ര മൈല്‍ കടല്‍ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒഴുകി നടക്കുന്ന, വിമാത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്.
ഇതിനിടെ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് മറ്റൊരു പ്രവചനവും കൂടി വന്നിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം, ഹാരി രാജകുമാരന്റെ വിവാഹ നിശ്ചയം തുടങ്ങി നിരവധി സംഭവങ്ങള്‍ പ്രവചിച്ച സൈക്കിക് ലിന്‍ഡ്സെ എഡ്വേര്‍ഡ്സ് മലേഷ്യന്‍ വിമാനത്തിന് എന്തു സംഭവിച്ചു എന്നും പ്രവചിച്ചിരിക്കുന്നു. അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പുതിയ പ്രവചനം നടത്തിയത്. മലേഷ്യന്‍ വിമാനം ഭീകരന് ബോംബ് വെച്ച് തകര്‍ത്തു. ഭീകരന് പിന്നില്‍ നിരവധി പേരുണ്ട്. ഇനി ആ വിമാനം ഒരിക്കലും കണ്ടെത്തില്ല. വിമാനം തിരയേണ്ട കാര്യമില്ല- ലിന്‍ഡ്സെ എഡ്വേര്‍ഡ്സ് പറഞ്ഞു.
Read also : https://www.eastcoastdaily.com/2017/01/17/mh370-boieng-flight-malasian.html
പൊട്ടിത്തെറിക്കുന്ന വസ്തുക്കള്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയത്. തന്റെ ദിവ്യശക്തിയുടെ പിന്‍ബലത്തിലാണ് ഇക്കാര്യങ്ങള്‍ പ്രവചിക്കുന്നതും കാര്യങ്ങള്‍ പറയുന്നതുമെന്നും അവര്‍ പറഞ്ഞു. വിമാനത്തില്‍ പൊട്ടിത്തെറിക്കുന്ന ഡിവൈസ് ഉണ്ടായിരുന്നു. വിമാനം മുകളില്‍ വെച്ചു തന്നെ തകര്‍ന്നു ചാരമായി. സ്ഫോടനത്തില്‍ ശേഷിച്ച ചില ഭാഗങ്ങളാണ് സമുദ്രത്തില്‍ നിന്ന് കണ്ടെത്തിയത്.
കാര്യങ്ങള്‍ തന്ത്രപരമായി നടപ്പാക്കുന്നതില്‍ ഭീകരര്‍ വിജയിച്ചു. ഏറെ സൂക്ഷിച്ചാണ് അവര്‍ ഓരോ കാര്യവും ചെയ്തു തീര്‍ത്തത്. സ്ഫോടനം നടത്താന്‍ ഒരാള്‍ തന്റെ ജീവന് തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.
Post Your Comments