Latest NewsNewsIndia

കോ​ടി​ക​ളുടെ ത​ട്ടി​പ്പുകേസില്‍ പ്രതികൾ പാ​മ്പും കു​ര​ങ്ങ​നും: നാടിനെ നടുക്കിയ സം​ഭ​വമിങ്ങനെ

കോ​ടി​ക​ളുടെ ത​ട്ടി​പ്പുകേസില്‍ പ്രതികൾ പാ​മ്പും കു​ര​ങ്ങ​നും. നൈ​ജീ​രി​യ​യി​ലാ​ണ് വി​ചി​ത്ര സം​ഭ​വം ന​ട​ന്ന​ത്. ആ​ദ്യ​ത്തെ സം​ഭ​വ​ത്തി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​ത് പാ​മ്പ് ആ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യ​ത് കു​ര​ങ്ങ​നെ​യാ​ണ്. നൈ​ജീ​രി​യ​ൻ എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന ഒ​രു യു​വ​തി​ക്ക് പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ നി​ന്നും ഫീ​സ് കൈ​പ്പ​റ്റു​വാ​നു​ള്ള ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു.

എന്നാല്‍ ഈ പണം ഇവര്‍ തട്ടിയെടുക്കുകയും പ​ണം പാ​മ്പ് വി​ഴു​ങ്ങി​യെ​ന്ന് അ​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തില്‍ പറയുന്നു. മു​പ്പ​ത്തി​യാ​റ് മി​ല്യ​ണ്‍ നൈ​റ (നൈ​ജീ​രി​യ​ൻ ക​റ​ൻ​സി) പാ​മ്പ് വി​ഴു​ങ്ങി​യ​തെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. ഈ ​ഉദ്യോഗസ്ഥയെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ നൈ​ജീ​രി​യ​യി​ലെ ഒ​രു ഫാം​ഹൗ​സി​ൽ നി​ന്നും എ​ഴു​പ​ത് മി​ല്യ​ണ്‍ നൈ​റ കാ​ണാ​താ​യ കേസിനെക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​ണം മു​ഴു​വ​ൻ കു​ര​ങ്ങന്മാർ ത​ട്ടി​യെ​ടു​ത്തെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ഒ​രു സെ​ന​റ്റ​ർ അ​റി​യി​ച്ച​ത്. അതേസമയം, ഈ ​പ​ണം ത​ട്ടി​യെ​ടു​ത്ത കു​ര​ങ്ങന്മാ​ർ അ​ത് കൊ​ണ്ട് എ​ന്ത് ചെ​യ്തെ​ന്ന് ഇദ്ദേഹത്തിന് പിടിയില്ല. ഇ​രു​സം​ഭ​വ​ങ്ങ​ളെ​യും പ​രി​ഹ​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button