ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ ടെക്നിക്കല്‍ ഡയറക്ടറായിരുന്ന ഹാവിയര്‍ സിപ്പി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയില്‍ ആശങ്കയറിയിച്ച് രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കാണികള്‍ ആവേശം കൊള്ളുമ്പോള്‍ സ്റ്റേഡിയം വലിയ രീതിയില്‍ കുലുങ്ങുന്നതും കോണ്‍ക്രീറ്റ് സ്ലാബിലെ വിള്ളലും കാണാമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലാണ് ഇത് വ്യക്തമായത്. ഇതിനു ശേഷമാണ് സിപ്പിയുടെ പ്രതികരണം.
read also: മഞ്ഞ കടലിന്റെ ഇരമ്പൽ; കൊച്ചി സ്റ്റേഡിയത്തിന് അപൂര്‍വ്വ നേട്ടം
കൂടാതെ സ്റ്റേഡിയത്തെക്കുറിച്ച് അവസാന നിഗമനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് ഇത് എന്‍ജിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുലുങ്ങുന്ന തരത്തിലാണ് ചില സ്റ്റേഡിയങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പക്ഷേ ഇത് സ്റ്റേഡിയത്തിന്റെ മൂന്നാം ടയറില്‍ ഒരു വിള്ളലാണെന്ന് തോന്നുന്നുവെന്നും മുകളിലത്തെ ടയര്‍ ഉപയോഗിക്കരുത് എന്നു ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ ഈ വിഷയം ഗുരുതരമായി കാണണമെന്നും സിപ്പി ട്വിറ്ററില്‍ പറഞ്ഞു.
Post Your Comments