KeralaNews

മഞ്ഞ കടലിന്റെ ഇരമ്പൽ; കൊച്ചി സ്റ്റേഡിയത്തിന് അപൂര്‍വ്വ നേട്ടം

കൊച്ചി: കൊച്ചി സ്റ്റേഡിയത്തിന് അപൂര്‍വ്വ നേട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണികളുടെ ഒഴുക്ക് കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. ഐഎസ്എല്‍ ഫൈനല്‍ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉണ്ടാക്കിയ ആരവം ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം എന്ന പദവിയാണ് കലൂര്‍ സ്റ്റേഡിയത്തിനു നേടിക്കൊടുത്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് – അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമുകള്‍ ഏറ്റുമുട്ടിയ ഫൈനല്‍ ദിവസം 128 ഡെസിബെല്‍ ശബ്ദ തീവ്രതയാണ് രേഖപ്പെടുത്തിയത്. 2014 സെപ്തംബര്‍ 29ന് അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബായ കന്‍സാസ് സിറ്റി ചീഫ്സിന്റെ ആരാധകര്‍ ആരോഹെഡ് സ്റ്റേഡിയത്തില്‍ ഉണ്ടാക്കിയ 142.2 ഡെസിബെല്‍ ആണ് നിലവില്‍ ഉള്ള ലോക റെക്കോഡ്. 76,900 ആരാധകരാണ് അന്ന് കനസ് സിറ്റി ചീഫിനെ റെക്കോഡിലേക്ക് ഉയര്‍ത്തി കൊടുത്ത്. 54,146 ആളുകള്‍ ആയിരുന്നു ഫൈനല്‍ ദിവസം കൊച്ചിയില്‍ ഔദ്യോഗിക കണക്ക് പ്രകാരം കളി കാണാന്‍ വന്നിരുന്നത്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഉള്ളത് സിയാറ്റില്‍ സീ ഹോക്കസ്- സെഞ്ച്വറിലിങ്ക് ഫീല്‍ഡ് സ്റ്റേഡിയം 137.8 ഡെസിബെല്‍, കളെമ്‌സണ്‍ ടൈഗേഴ്സ് മെമ്മോറിയല്‍ സ്റ്റേഡിയം-ടഇ 132.8 ഡെസിബെല്‍, ഹസ്‌ക്കി സ്റ്റേഡിയം, 133.6 ഡെസിബെല്‍ തുടങ്ങിയവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button