KeralaLatest News

വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍

കൊല്ലം ; വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍. കൊല്ലം നിലമേലില്‍ പാര്‍ഥിപന്‍ എന്നയാളുടെ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ തറ നിരപ്പാക്കാന്‍ മണ്ണിട്ട സ്ഥലത്താണ് കൊടി കുത്തിയത്. എന്നാല്‍ നിലം നികത്താനാണ് മണ്ണ് കൊണ്ട് വന്നതെന്ന് സിപിഎം.

നേരത്തെ കോഴിക്കോട്ട് പുതുപ്പാടിയില്‍ ഫാക്ടറിക്കു മുന്നിൽ അതിർത്തി തര്‍ക്കം ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകര്‍ കൊടികുത്തിയിരുന്നു. മദ്യപിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കൊടിനാട്ടിയത്. പുതുപ്പാടി കുപ്പായകോട് കീച്ചേരി ടോണി ഭാര്യയുടെ പേരിൽ കേന്ദ്രസർക്കാരിന്‍റെ ‘സ്റ്റാൻഡ്അപ് ഇന്ത്യ’ പദ്ധതി പ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്ത് നിര്‍മാണം തുടങ്ങിയ റബര്‍ സംസ്കരണ ഫാക്ടറിയിലാണ് അയൽവാസിയുമായുള്ള അതിര്‍ത്തി തര്‍ക്കം ചുണ്ടിക്കാട്ടി സി.പി.എം കൊടി നാട്ടിയത്. കൊടി കുത്തിയെന്ന സമ്മതിച്ച പാര്‍ട്ടി പ്രാദേശിക നേതൃത്വം പിന്നീട് അത് എടുത്ത് മാറ്റിയെന്ന് വിശദീകരിക്കുന്നു.

കൊല്ലത്ത് വര്‍ക്ക് ഷോപ്പിനു മുന്‍പില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് പ്രവാസിയായ സുഗതന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ നിയമസഭയിൽ കൊടികുത്തല്‍ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നിലപാട് എടുത്തിട്ടും അത് അവഗണിച്ച് കൊണ്ടാണ് ഈ രണ്ടിടങ്ങളിലും  സിപിഎം കൊടികുത്തിയത്.

“ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ല. ഏത് പാര്‍ട്ടിയാണെങ്കിലും കൊടികുത്തുന്ന പ്രവണത. ആശാസ്യമല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

ALSO READ ;വര്‍ക്ക്‌ഷോപ്പ് നിര്‍മിച്ച സ്ഥലത്ത് സി.പിഐ. കൊടിനാട്ടി, പ്രവാസി ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button