ചണ്ഡീഗഢ്: മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡ് വേണം. ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ ഇനിമുതല്‍ മദ്യം വില്‍ക്കാന്‍ ആധാറും ബില്ലും നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. മാത്രമല്ല, പഞ്ചായത്തുകളുടെ അഭ്യര്‍ഥനപ്രകാരം 198 ഗ്രാമങ്ങളില്‍ മദ്യവില്‍പ്പന നിരോധിക്കുകയും ചെയ്തു.
also read: നിങ്ങളും ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്‌തോ ? എങ്കില്‍ സൂക്ഷിച്ചോളൂ….. പണി പുറകേ വരും
തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന മദ്യനയത്തിലാണ് പുതിയ തീരുമാനങ്ങള്‍. നാടന്‍ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 57 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 10 ശതമാനം വര്‍ധനയും വരുത്തിയിട്ടുണ്ട്. ഇതോടെ, ഇവിടെ മദ്യത്തിന്റെ വിലയില്‍ വന്‍വര്‍ധന വരുമെന്ന് ഉറപ്പായി.
Post Your Comments