
കൊച്ചി: സിപിഎം ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ 25 വര്‍ഷം നീണ്ട ഭരണത്തിനു അന്ത്യം കുറച്ച് ബിജെപി അധികാരം നേടിയതിനു പിന്നാലെയാണ് വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണണം.
also read: മുടങ്ങിയ കെഎസ്ആര്‍ടിസി പെന്ഷന് വിതരണത്തിന് ഉദ്ഘാടനം നടത്തിയത് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല
സിപിഎം എന്നും മണ്ടത്തരം മാത്രമാണ് കാണിച്ചിട്ടുള്ളത്. അതിലെ അവസാനത്തെ മണ്ടത്തരമായിരുന്നു കോണ്‍ഗ്രസ് ബന്ധം വേണ്ടാ എന്ന നിലപാട്. സഫീറിന്റെയും, മധുവിന്റെയും വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീടും സന്ദര്ശിക്കമായിരുന്നു. കൊലയാളികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി വിട്ടുകളഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്;
ഇന്ത്യയില്‍ സി പി എം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്.എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സി പി എമ്മിന്റെ അവസാന മണ്ടത്തരമാണ് കോണ്‍ഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാട്.
സഫീറിന്റെയും, മധുവിന്റെയും വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീടും സന്ദര്ശിക്കമായിരുന്നു. കൊലയാളികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി വിട്ടുകളഞ്ഞത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനത്തില്‍ ഹരിപ്പാട് പങ്കെടുത്തു.
Post Your Comments