ചെന്നൈ: “തമിഴ്നാട്ടിൽ എംജിആർ ഭരണത്തിന് സമാനമായ ഒരു ഭരണം കൊണ്ടുവരുമെന്നും തമിഴ്നാടിന് ഒരു നേതാവ് വേണം അതിനാണ് ഞാൻ വരുന്നതെന്നും” രജനികാന്ത്. ചെന്നൈയിൽ എംജിആറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങളിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“തമിഴ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു ശൂന്യത ഉണ്ട്. രാഷ്ട്രീയക്കാർ അവരുടെ കർത്തവ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ആത്മീയ രാഷ്ട്രീയം എന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്താണ് അതെന്ന് ചോദിച്ചു. എന്നാൽ വരും ദിവസങ്ങളിൽ അത് എന്താണെന്ന് എല്ലാവർക്കും വ്യക്തമാകുമെന്നും” രജനികാന്ത് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രജനീകാന്ത് ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്.
ALSO READ ;വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് താനും കമല്‍ ഹാസനും; രജനികാന്ത്
Post Your Comments