ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സിനിമാതാരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് രംഗത്ത്. കാര്യപ്രാപ്തിയുള്ള വ്യക്തിയാണ് കമല്‍ഹാസനെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും സ്റ്റൈൽമന്നൻ അഭിപ്രായപ്പെട്ടു.
read also: രജനികാന്ത് പാർട്ടി രൂപീകരണത്തിനുള്ള ശക്തമായ ചുവടുവയ്പുകൾ ആരംഭിച്ചു
വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് താനും കമല്‍ ഹാസനും. ഞങ്ങള്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും രജനികാന്ത് പറഞ്ഞു. മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമല്‍ ഹാസല്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്. മാത്രമല്ല കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും രജനികാന്ത് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം അറിയിച്ചിരുന്നു.
Post Your Comments