Latest NewsNewsIndia

രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങൾ നൽകിയ ജനവിധിയെ ബഹുമാനിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.മാത്രമല്ല ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി. രാഹുലിന്റെ പ്രതികരണമെത്തിയത് ട്വിറ്ററിലൂടെയാണ്. അതിനിടെ, ഇറ്റലിയിലേക്കു മുത്തശ്ശിയെ സന്ദർശിക്കുന്നതിനായി പോയ രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്.

read also: രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ രൂക്ഷ വിമർശനം

കോൺഗ്രസ് പാർട്ടി ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനവിധി അംഗീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കും. കൂടാതെ പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

മൂന്നാം ദിവസമാണ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന മൂന്നു നിയമസഭാ ഫലങ്ങളുടെയും പ്രതികരണവുമായുള്ള കോൺഗ്രസ് അധ്യക്ഷന്റെ രംഗപ്രവേശം. മേഘാലയിൽ ഒൻപതു വർഷം നീണ്ട ഭരണം നഷ്ടമാക്കിയ കോൺഗ്രസിന്, നാഗാലാൻഡിലും ത്രിപുരയിലും ഒരു സീറ്റു പോലും നേടാനായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button