തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുന്നു. മാര്‍ച്ച് 31നകം സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് പ്രഖ്യാപിച്ച ശമ്പള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നാളെ മുതല്‍ നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ പ്രതിനിധികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചു. പ്രതിനിധകള്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
read also: നഴ്‌സുമാരുടെ സമരം: സര്‍ക്കാരിനെതിരെ പ്രതികരിച്ച് വി മുരളീധരന്‍
ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റ് പ്രതിനിധികള്‍ വിട്ടുനിന്നതോടെയാണ്. ലേബര്‍ കമ്മീഷണര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ ആറിന് തുടങ്ങുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) വെള്ളിയാഴ്ച അറിയിച്ചിരുന്നു.
നഴ്‌സുമാര്‍ സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ചാണ് സമരത്തിനിറങ്ങുന്നത്. സമരം വിലക്കിയതോടെ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാനാണ് നഴ്‌സുമാരുടെ നീക്കം. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്നും യു.എന്‍.എ അറിയിച്ചിട്ടുണ്ട്.
Post Your Comments