തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് വി മുരളീധരന്‍. ന്യായമായ വേതനമാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. ഇത് നല്‍കാതെ നടപടികളെടുത്ത് കരിനിയമങ്ങള്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഴ്‌സുമാര്‍ക്ക് ന്യായമായ ശമ്പളം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താല്‍ സൗജന്യ സേവനം നടത്താമെന്ന് നഴ്‌സുമാര്‍ അറിയിച്ചതുമാണ്. അതിന് പകരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തൊഴിലാളി ദ്രോഹമാണമാണെന്നും മുരളീധരന്‍ പറയുന്നു.
മുതലാളിമാരുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. തങ്ങള്‍ കരിനിയമങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എല്ലാ കരിനിയമങ്ങളും ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെ പ്രയോഗിക്കുകയാണെന്നും മുരളീധരന്‍ ആരോപിക്കുന്നു.
Post Your Comments