ദുബായ് : ദുബായില്‍ മെട്രോഗതാഗതം തടസപ്പെട്ടു. മെട്രോസര്‍വീസ് തിങ്കളാഴ്ച ഉച്ചയോടെയാണ് താല്‍ക്കാലികമായി തടസപ്പെട്ടത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നായിരുന്നു കുറച്ചു നേരത്തേയ്ക്ക് മെട്രോ സര്‍വീസ് നിലച്ചത്.
ദുബായിലെ എഡിസിബി -ഫാബ് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലുള്ള സ്ഥലത്തുവെച്ചാണ് മെട്രോസര്‍വീസ് നിലച്ചത്. കുറച്ച് നേരത്തേയ്ക്കാണ് സര്‍വീസ് നിലച്ചതെങ്കിലും ഗതാഗതം താറുമാറായി. ദുബായിലെ ഭൂരിഭാഗം ജനങ്ങളും മെട്രോ സര്‍വീസിനെ ആശ്രയിക്കുന്നതിനാല്‍ പലരും നിശ്ചിത സ്ഥലത്ത് എത്താനാകാതെ മെട്രോയ്ക്കുള്ളില്‍ കുടുങ്ങി.
തുടര്‍ന്ന് ടെക്നിക്കല്‍ ടീം സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്
യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ആര്.ടി.എ ട്വിറ്ററില്‍ ക്ഷമാപണം നടത്തി.
Post Your Comments