ലോസ്ആഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കര്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോര്‍ഡ്‌സും ഡണ്‍കിര്‍ക്കും തമ്മിലാണ് പ്രധാന മത്സരമെന്നതാണ് ശ്രദ്ധേയം. അദ്ഭുതജീവിയോട് മൂകയായ സ്ത്രീക്ക് തോന്നുന്ന പ്രണയമാണ് ദ ഷേപ്പ് ഓഫ് വാട്ടറിന്റെ പ്രമേയം.
Also Read : ഓസ്‌കര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മഹെര്‍ഷാല അലി
13 നോമിനേഷനുകളുമായി സാധ്യതാപട്ടികയില്‍ മുന്നിലുണ്ടിത്. ബാഫ്റ്റയും ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടി ത്രി ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ലിംഗ് മിസൗറി പിന്നാലെയുണ്ട് ഏഴ് നോമിനേഷനുകളുമായി. ക്രിസ്റ്റഫര്‍ നോളന്റെ ഡന്‍കിര്‍ക്ക് എട്ട് നോമിനേഷനുകളുമായി ഉണ്ട്. കോള്‍ മി ബൈ യുവര്‍ നെയിം, ഡാര്‍ക്കസ്റ്റ് അവര്‍, ഗെറ്റ് ഔട്ട്, ലേഡി ബേര്‍ഡ്, ഫാന്റം ത്രെഡ്, ദ പോസ്റ്റ് എന്നിവയും മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നുണ്ട്.
ഗാരി ഓള്‍ഡ്മാനും, ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടും മികച്ച താരങ്ങള്‍ക്കുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട്. ഇരുപത്തിയൊന്നാം നോമിനേഷന്‍ എന്ന റെക്കോര്‍ഡുമായി മെറില്‍ സ്ട്രീപ്പും നടിമാരുടെ പട്ടികയില്‍ മുന്നിലുണ്ട്. ഇന്ത്യന്‍ സാന്നിധ്യമായി ഓസ്‌കര്‍ വേദിയില്‍ എ ആര്‍ റഹ്മാന്റെ സംഗീതവിരുന്നുമുണ്ടാകും.
Post Your Comments