ന്യൂഡല്‍ഹി: ഡോക്ലാമില് ചൈന ഹെലിപ്പാഡുകളും ട്രഞ്ചുകളും നിര്‍മ്മിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ശൈത്യകാലത്ത് സൈന്യത്തെ ഡോക്ലാമില് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അവ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും അവർ അറിയിച്ചു.
Read Also: ഒരു യുവതിയുടെ വാട്സ്ആപ്പ് അധിക്ഷേപക്കേസില്‍ യു.എ.ഇ കോടതിയുടെ തീരുമാനം ഇങ്ങനെ
ശൈത്യകാലത്ത് സൈന്യത്തെ നിലനിര്‍ത്താന്‍ മാത്രമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ. ഡോക്ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഫ്ളാഗ് മീറ്റിങ്ങുകളും ബോര്‍ഡര്‍ പേഴ്സണല്‍ മീറ്റിങ്ങുകളും നടത്തുന്നുണ്ട്. നയതന്ത്ര ഇടപെടലുകളും നടത്തുന്നുണ്ടെന്നും നിർമ്മല സീതാരാമൻ പറയുകയുണ്ടായി.
Post Your Comments