KeralaLatest NewsNews

നാഗാലാന്‍ഡിലും ബിജെപി തന്ത്രം ഫലം കണ്ടു

കൊഹിമ: നാഗാലാന്‍ഡില്‍ ബിജെപി സഖ്യകക്ഷിയായ നെയ്ഫു റിയോയുടെ നാഷണലിസ്റ്റ് ഡെമോക്രറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി) സര്‍ക്കാരുണ്ടാക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിന്റെ(എന്‍പിഎഫ്) സര്‍ക്കാര്‍ മോഹമാണ് ബിജെപി മറികടന്നത്. 60 അംഗ നിയമസഭയില്‍ ബി.ജെ.പി. സഖ്യം 32 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശെപ്പടുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍പിഎഫിന് 27 സീറ്റും ബിജെപിക്ക് 12 സീറ്റും എന്‍ഡിപിപിക്ക് 18 സീറ്റുമാണു ലഭിച്ചത്.

also read: അഞ്ച് വര്‍ഷം കൊണ്ട് ബിജെപി എംഎല്‍എമാരുടെ എണ്ണം 15 ഇരട്ടിയായി

നിലവിലെ മുഖ്യമന്ത്രി ടിആര്‍ സെലിയാങ്ങിന്റെ എന്‍പിഎഫിനെ ഉപേക്ഷിച്ചാണു തെരഞ്ഞെടുപ്പിനു മുമ്പ് എന്‍ഡിപിപിയുമായി ബിജെപി സഖ്യമുണ്ടാക്കിയത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സെലിയാങ്ങ് ബിജെപിയെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ന്നാണു തനിക്കു ഭൂരിപക്ഷമുണ്ടെന്നും രാജിവയ്ക്കില്ലെന്നും സെലിയാങ് പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ രൂപവത്കരണത്തിനു ഭൂരിപക്ഷ പിന്തുണയുണ്ടെന്ന റിയോയുടെ അവകാശവാദം ഗവര്‍ണര്‍ പിബി ആചാര്യ അംഗീകരിക്കുകയായിരുന്നു. ഏക ജെഡി(യു) അംഗത്തിന്റെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണു റിയോ സഖ്യസര്‍ക്കാരുണ്ടാക്കുന്നത്. എന്‍ഡിപിപി സംസ്ഥാന അധ്യക്ഷന്‍ ചിങ്വാങ് കോണ്യാക്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിസാലോലി ലോങ്ഗു, ജെ.ഡി(യു) അംഗം ജി. കെയ്‌തോ ആയെ, സ്വതന്ത്രന്‍ തോങ്പാങ് ഒസുകും എന്നിവരോടൊപ്പമാണു റിയോ ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രിക്കസേരയില്‍ ഇതു റിയോയുടെ മൂന്നാമത്തെ ഊഴമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button