Latest NewsJobs & VacanciesNews

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക ; കരസേന റിക്രൂട്ട്മെന്റ് റാലി

തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ കരസേന റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. ഡിസംബര്‍ 2 മുതല്‍ 11 വരെ നടക്കുന്ന റാലിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ മൂന്ന് മുതൽ ആരംഭിക്കും. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്‌സ്മെന്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികളിലേക്കാണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാൻ സാധിക്കും.

രജിസ്ട്രേഷനും സന്ദർശിക്കുക : www.joinindianarmy.nic.in

അവസാന തീയതി : നവംബര്‍ 16

കൂടുതൽ വിവരങ്ങൾക്കു തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

Also read : ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button