IndiaNews

വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി നിലനിൽക്കെ സേനയിലേക്ക് അപേക്ഷിച്ചത് 60 ,000 ത്തിലധികം പേര്‍

ശ്രീനഗർ: സേനയില്‍ ചേരുന്നതിനെതിരെ വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ ഭീഷണി നിലനില്‍ക്കുതിനിടെ ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്കുള്ള ശാരീരിക പരിശോധനയ്ക്ക് ബക്ഷി സ്റ്റേഡിയത്തിലെത്തിയത് രണ്ടായിരത്തോളം കശ്മീരി ഉദ്യോഗാര്‍ത്ഥികൾ. 698 ഒഴിവുകളാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിനായി ആകെ 67,218 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കശ്മീര്‍ മേഖലയില്‍ നിന്നുള്ള അപേക്ഷകരാണ് ഇതിൽ കൂടുതലും. പോലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റില്‍ 6,000 കശ്മീരി പെണ്‍കുട്ടികളാണ് പങ്കെടുത്തത്. യാഥാസ്ഥിതിക സമൂഹത്തിലെ എല്ലാ വിലക്കുകളും മറികടന്നുകൊണ്ട് ജമ്മു-കശ്മീരി പെണ്‍കുട്ടികള്‍ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button