Latest NewsJobs & Vacancies

കരസേന റിക്രൂട്ട്‌മെന്റ് റാലിക്ക് ഒരുങ്ങുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിക്കായുള്ള ഓണ്‍ലൈൻ രജിസ്‌ട്രേഷന് ആധാർ നിർബന്ധമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു. ആദ്യം രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ ചിലര്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഇവര്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണമെന്നും ഓഫീസ് അറിയിച്ചു.

സോള്‍ജ്യര്‍ ടെക്‌നിക്കല്‍, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്‌മെന്‍, ക്ലര്‍ക്ക്/സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് റാലി നടത്തുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍,പാലക്കാട്, മലപ്പുറം, വയനാട് ജില്ലക്കാര്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിടങ്ങളില്‍ നിന്നുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് റാലിയിൽ പങ്കെടുക്കാം.

ഒക്ടോബര്‍ 7 വരെ രജിസ്‌ട്രേഷന്‍ നടത്താൻ അവസരമുണ്ട്. ഒക്ടോബര്‍ 14ന് ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് അതിരാവിലെ 4 മണിക്ക് റാലിസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം.

ഓൺലൈൻ അപേക്ഷക്ക് സന്ദർശിക്കുക ;joinindianarmy

shortlink

Related Articles

Post Your Comments

Related Articles


Back to top button