ന്യൂഡല്‍ഹി : ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ വരുന്നു . രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പി
ച്ചുകൊണ്ടായിരിക്കും ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ സര്‍വീസ് നടത്തുക.
പത്ത് ലക്ഷം കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഭാരത് മാല ഹൈവേയ്സ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും ട്രെയിനുകള്‍ക്കുണ്ടാവുക. നൂതന സംവിധാനങ്ങളോടെ നിര്‍മിക്കുന്ന അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകളുടേത്. ഏപ്രിലില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
Post Your Comments